കോട്ടയം:ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് പിന്നില്‍ ചില ശക്തികളുണ്ടെന്ന് മന്ത്രി കെ.എം മാണി. കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആരോപണം സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. എല്‍.ഡി.എഫ് സമരം യു.ഡി.എഫിനെതിരാണെന്നും മന്ത്രി പറഞ്ഞു.