തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. മാണിക്കെതിരേ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് താരുമാനം. മാണിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 25ന് സെക്രട്ടറിയേറ്റിലേയ്ക്കും കളക്ടറേറ്റുകളിലേയ്ക്കും മാര്‍ച്ച് നടത്തും. വിഷയത്തില്‍ സമരം ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
സിപിഐ-സിപിഎം തര്‍ക്കവും യോഗത്തില്‍ ചര്‍ച്ചയായി. എല്‍ഡിഎഫ് സമരങ്ങളെ അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന് സിപിഐ പരിഹസിച്ചത് ശരിയായില്ലെന്ന് യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രസ്താവന കൊണ്ടാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വിമര്‍ശനം ഉന്നയിച്ചത്. സിപിഐയുടെ പ്രസ്താവനയ്‌ക്കെതിരേ മറ്റ് കക്ഷികളും വിമര്‍ശനം ഉന്നയിച്ചു. ഇരു പാര്‍ട്ടികളുടെയും തര്‍ക്കം മുന്നണിയെ ബാധിച്ചുവെന്നും മറ്റ് കക്ഷി നോത്താള്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പങ്കുവെയ്ക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സമരങ്ങളെ മോശപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുത്ത സിപിഐ നേതാക്കള്‍ വിശദീകരിച്ചു.