ബാര്‍ കോഴ: മാണിക്കെതിരെ എല്‍ഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: ബാര്‍കോഴയില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ എല്‍ഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മാണിക്കെതിരായ ആരോപണങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഹര്‍ജി നല്കിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ വി.എസ്.സുനില്‍കുമാര്‍ എംഎല്‍എയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Top