ബാര്‍ കോഴ: കെ.എം മാണിക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി മടക്കി

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ഹര്‍ജി കോടതി മടക്കി. മാണിക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുമാരപുരം സ്വദേശി ബ്രിജേഷ് രാജ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ് കോടതി മടക്കിയത്.

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി കോടതി മടക്കി നല്‍കിയത്. അതേസമയം വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്‍ നേരിട്ട് കോടതിയില്‍ ഹാജരായി ഹര്‍ജി പിന്‍വലിക്കുന്നതിന് അപേക്ഷയും നല്‍കിയിരുന്നു.

Top