തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തെളിവ് കിട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചോദ്യം ചെയ്ത 19 പേര്‍ക്കും കേട്ടു കേള്‍വി മാത്രമേ ഉള്ളൂ. ബാര്‍ ഭാരവാഹികള്‍ ആരും മൊഴി നല്‍കിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പണം നല്‍കിയെന്ന് ആരും ഇതുവരെ മൊഴി നല്‍കിയിട്ടില്ല.
കേട്ടു കേള്‍വിയുടെ കാര്യത്തില്‍ കേസുമായി മുന്നോട്ട പോകാന്‍ കഴിയില്ല. വ്യക്തമായ തെളിവുണ്ടെങ്കിലേ കേസുമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബാര്‍ കോഴ അന്വേഷണം പ്രഹസനമാണെന്ന് ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞു. കോഴ കൊടുത്തതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു.