ബാര്‍ കോഴ കേസില്‍ പാര്‍ട്ടി വീണ്ടും കോടതിയെ സമീപിക്കും:പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും എവിടെവരെയെത്തിയെന്ന് ആര്‍ക്കും ഒരറിവുമില്ല. അതിനാലാണ് പാര്‍ട്ടി കോടതിയെ സമീപിക്കുന്നത്. കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്നും പന്ന്യന്‍ പറഞ്ഞു.

അഴിമതിയില്‍ പ്രതികളായവരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഇതിന്റെ ഭാഗമാണ് പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനം. വിജിലന്‍സ് കേസില്‍ പ്രതിയായ ആള്‍ ചീഫ് സെക്രട്ടറിയായാല്‍ നാട്ടിലെ ഭരണം എങ്ങനെയായിരിക്കും. കളങ്കരഹിതമാകുമോ ഭരണമെന്നും അദ്ദേഹം ചോദിച്ചു. സോളാര്‍ കമ്മീഷനുമുന്നില്‍ സിപിഐ തെളിവ് നല്‍കുമെന്നും പന്ന്യന്‍ പറഞ്ഞു.

ഈ പാര്‍ട്ടി സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനം ഒഴിയും. തന്റെയും കൂടി തീരുമാനം കേട്ട ശേഷമേ പാര്‍ട്ടി തീരുമാനമെടുക്കുവെന്നും അദ്ദേഹം അറിയിച്ചു

Top