കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക് എതിരായ കോഴ ആരോപണത്തില്‍ ഗൂഢാലോചന നടന്നു എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മാണി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ സി എഫ് തോമസ് പറഞ്ഞു. ഏത് തരത്തിലുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല. സിറ്റിംഗ് നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ എന്നും പാര്‍ട്ടി നിയോഗിച്ച അന്വേഷണ സമിതി അധ്യക്ഷനായ സി എപ് തോമസ് പറഞ്ഞു.
മാണിക്ക് എതിരെ പി സി ജോര്‍ജ് ഗൂഡാലോചന നടത്തി എന്നവാദവും സി എഫ് തള്ളി . അന്വേഷണ സമിതിയുടെ തെളിവനെടുപ്പ് രീതി, ബിജു രമേശിനെതിരായ നിയമനടപടി എന്നിവയെക്കുറിച്ച് ഉടന തീരുമാനം എടുക്കുമെന്നും സി എഫ് പറഞ്ഞു.