ബാര്‍ കോഴ: തെളിവുകളടങ്ങിയ സിഡി സമര്‍പ്പിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല

തിരുവനന്തപുരം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കെ.എം മാണിക്കെതിരായ തെളിവുകള്‍ അടങ്ങിയ സിഡി നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അനുവദിച്ചില്ല. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ അവതരിപ്പിച്ച സിഡി പരിശോധിച്ചെന്നും ചാനലുകളില്‍ വന്നതില്‍ കൂടുതലൊന്നും സിഡിയില്‍ ഇല്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

സിഡി സഭയുടെ മേശപ്പുറത്ത് വെയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top