തിരുവനന്തപുരം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്നു വിജിലന്‍സിന് കൈമാറില്ലെന്ന് ബിജു രമേശ്. കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന് ബാറുടമകള്‍ പറയുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് വിജിലന്‍സിന് കൈമാറുമെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. ഈ തെളിവുകള്‍ ഇന്ന് കൈമാറില്ലെന്നും കോഴക്കേസില്‍ ഇടപെട്ടവരുടെ വിവരങ്ങള്‍ അടങ്ങുന്ന തെളിവ് പിന്നീട് കൈമാറുമെന്നും രമേശ് അറിയിച്ചു.