ബാര്‍ കോഴ: നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആര്യാടന്‍

തിരുവനന്തപുരം:ബാര്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുന്നണിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ഐആര്‍ വന്നാല്‍ രാജിവെക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയ ഗുഢാലോചനയുള്ളത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആദ്യം വിജിലന്‍സിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടതും പിന്നീട് സി.ബി.ഐക്ക് കൊടുക്കണമെന്ന് പറഞ്ഞതുമെന്നും ആര്യാടന്‍ കോഴിക്കോട്ട് പറഞ്ഞു.

Top