ബാര്‍ കോഴ: മാണിക്കെതിരായ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ നില്‍കിയ ഹര്‍ജി കോടതി തള്ളി. കോഴ ആരോപണത്തെ തുടര്‍ന്ന്‌ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. പ്രോസിക്യൂഷന്‍ അനുമതി ഇല്ലാതെ മാണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം കുമാരപുരം സ്വദേശി ബ്രിജേഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Top