തിരുവനന്തപുരം: ബാര്‍കോഴ ആരോപണക്കേസില്‍ മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാണി കോഴവാങ്ങിയെന്ന ആരോപണം തെറ്റാണെങ്കില്‍ ബിജു രമേശിനെതിരെ കേസെടുക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു.
ബിജു രമേശ് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ബിജുവിന്റെ ആരോപണം ശരിയാണെന്ന് കേസെടുക്കാത്തതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഭരണപക്ഷം ശിക്ഷാനടപടികളിലൂടെ പ്രതിപക്ഷ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ശിക്ഷാനടപടികളിലൂടെ തങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.