തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ലോകായുക്ത പ്രഥമികാന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസിലെ ആദ്യ സാക്ഷികളായ നാലു ബാറുടമകള്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചു.
ധനമന്ത്രി മാണി ബാറുടമകളില്‍ നിന്ന് അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് രണ്ടു തവണയായി പാലായിലെ മാണിയുടെ വീട്ടില്‍ വച്ച് പണം കൈമാറിയെന്നുമുള്ള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പള്ളി, പായ്ച്ചിറ നവാസ് എന്നിവര്‍ നല്‍കിയ കേസിലാണ് കോടതി തീരുമാനം.
ബിജു രമേശ്, സാജു ഡോമിനിക്, ജോണ്‍ കല്ലാട്ട്, രാജ്‌മോഹന്‍ ഉണ്ണി എന്നിവരെ സാക്ഷികളായി ആദ്യം വിസ്തിരിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. ഇതു പ്രകാരം സാജു ഡൊമിനിക്, രാജ്‌മോഹന്‍ ഉണ്ണി എന്നിവര്‍ മാര്‍ച്ച് ആറിനും ബിജു രമേശ്, ജോണ്‍ കല്ലാട്ട് എന്നിവര്‍ മാര്‍ച്ച് ഒന്‍പതിനും ലോകായുക്തയില്‍ ഹാജരാക്കണം. ബാക്കി സാക്ഷികളെയും പ്രധാന മാധ്യമങ്ങളെയും തുടര്‍ന്നു സാക്ഷി വിസ്‌കതാരങ്ങളില്‍ പരിഗണിക്കാനും കോടതി തീരുമാനിച്ചു.