ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുന്നതിനിടെ എല്‍ഡിഎഫ് യോഗം ഇന്ന് തൃശൂരില്‍

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നു അടിയന്തര എല്‍ഡിഎഫ് യോഗം ചേരും. തൃശൂരിലാണു യോഗം ചേരുന്നത്.

സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നു നടക്കുന്നതിനാല്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും തൃശൂരിലാണ്. ഈ സാഹചര്യത്തിലാണു യോഗം തൃശൂരില്‍ ചേരാന്‍ തീരുമാനിച്ചത്.

ബാര്‍ കോഴ കേസില്‍ യുഡിഎഫും സര്‍ക്കാരും ഒരുപോലെ വെട്ടിലായ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട സമരപരിപാടികളെക്കുറിച്ചു ആലോചിക്കാനാണു യോഗം വിളിച്ചിട്ടുള്ളത്.

Top