ബാര്‍ കോഴ വിവാദം: വിജിലന്‍സ് അന്വേഷിക്കും

തൃശൂര്‍: ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

വിജിലന്‍സ് ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആവശ്യമെങ്കില്‍ പിന്നീട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മാണിയ്‌ക്കെതിരെ പ്രസ്താവന നടത്തിയ ടി.എന്‍.പ്രതാപന്‍ എം.എല്‍.എയെയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. പ്രതാപന്‍ ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. മാണിക്കെതിരെ പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top