തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. ഇനി മൊഴിയെടുക്കേണ്ട എന്നാണ് വിജിലന്‍സിന്റെ തീരുമാനം.
ഇതുവരെ കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. കെ.എം മാണിക്കെതിരെ കേസ് എടുക്കണമോ എന്ന് നിയമോപദേശം ലഭിച്ച ശേഷം തീരുമാനിക്കും.
അതേസമയം, മാണിക്കെതിരെ കേസ് എടുക്കുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരും. ഇത് കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ക്കിടയാക്കുമെന്നാണ് കരുതപ്പെടുന്നത്.