ബാര്‍ കോഴ: ബാര്‍ കോഴ ആരോപണക്കേസില്‍ വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ബാര്‍ കോഴയില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള വി.എസിന്റെ ആവശ്യം നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരുന്നു. ബാര്‍ കോഴക്കേസില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ വ്യക്തതയില്ല. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകം തീരുമാനിച്ചെങ്കില്‍ ഇക്കാര്യം അറിയിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.