തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. റിവ്യൂ ഹര്‍ജി നല്‍കാണ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്നും റിവിഷന്‍ ഹര്‍ജി നല്‍കിയാല്‍ മതിയെന്നുമാണ് നിയമോപദേശം.
ഇന്നലത്തെ കോടതി വിധിയില്‍ തങ്ങള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് വകുപ്പാകും റിവിഷന്‍ ഹര്‍ജി നല്‍കുക.