തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വഷയത്തില്‍ ഹൈക്കോടതി വിധിയ്ക്കനുകൂലമായ നിലപാടെടുക്കാന്‍ കഴിയില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. കോടതി ഉത്തരവ് മദ്യ നയത്തിന് എതിരാണെന്നും ഉത്തരവ് ഉടന്‍ പാലിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവിനെ സര്‍ക്കാര്‍ നിയമപരമായി നേരിടും. മദ്യനയത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് മാസത്തിനുള്ള ലൈസന്‍സ് നല്‍കാനാണ് കോടതി പറഞ്ഞതെന്നും തിരക്കിട്ട് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിക്കു പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയതായി അപേക്ഷിച്ച 22 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.