ബാര്‍ ലൈസന്‍സ്: വി.എം സുധീരന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം സുധീരന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കെപിസിസി പ്രസിഡന്റ് എന്നത് ഭരണഘടനയ്ക്കു മുകളിലെ ശക്തിയാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സര്‍ക്കുലര്‍ ഇറക്കി. പ്രസിഡന്റിന്റെ സര്‍ക്കുലറിനെ തുടര്‍ന്നാണു തങ്ങള്‍ക്കു ലൈസന്‍സ് നല്‍കാത്തതെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു. ഹോട്ടലിനു രണ്ടാഴ്ചയ്ക്കകം ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍ അനുസരിക്കാനുള്ള ബാധ്യത നഗരസഭയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി.

Top