കോഴിക്കോട്: ബാര്‍ വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തി ബാര്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും അവസാനിപ്പിച്ചു. ഇനി ഈ വിഷയത്തെ ചൊല്ലി മറ്റ് തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റ് ഭീഷണി ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ ഗെയിംസിനുള്ള സുരക്ഷ കര്‍ശനമാക്കിയെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. സുരക്ഷ കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫണ്ട അനുവദിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.