ബാറ്ററി തീരുന്നു; ഫിലെ പേടക ദൗത്യം അനിശ്ചിതത്വത്തില്‍

ബെര്‍ലിന്‍: വാല്‍നക്ഷത്രത്തിലിറങ്ങിയ മനുഷ്യനിര്‍മിത പേടകമായ ഫിലെയുടെ ബാറ്ററികള്‍ മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തനരഹിതമാവുമെന്ന ആശങ്ക നിലനില്‍ക്കെ 67 പിയുടെ പ്രതലം തുരന്നുള്ള ഗവേഷണപ്രവൃത്തികള്‍ തുടങ്ങി. പരമാവധി വിവര ശേഖരണത്തിനുള്ള തയ്യാറെടുപ്പിലാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി.

വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലെ പാറയുടെ ചരിവിലാണ് പേടകം ഇറങ്ങിയത്. അതു പേടകത്തിന്റെ സൗരോര്‍ജ ബാറ്ററികള്‍ക്ക് സൂര്യപ്രകാശം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇതുമൂലം ബാറ്ററികളും പേടകവും ഉടന്‍ പ്രവര്‍ത്തനരഹിതമാവുമെന്നാണ് ആശങ്ക.

ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപ്രാവശ്യം പേടകം നിലയുറപ്പിക്കാനാവാതെ മുകളിലേക്കു കുതിച്ചിരുന്നു. മൂന്നാംശ്രമത്തിലാണ് പ്രതീക്ഷിച്ചതില്‍നിന്ന് ഒരു കി.മീ. മാറി ഇപ്പോഴത്തെ സ്ഥാനത്ത് ഇറങ്ങാന്‍ സാധിച്ചത്. ഇതുവരെ തകരാറുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാത്രമല്ല, പേടകത്തിലെ ഉപകരണങ്ങള്‍ കാര്യക്ഷമമായി വിവരശേഖരണം നടത്തുന്നുണ്ട്. ഈ വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കുന്നുണ്ട്.

Top