മുന്നണിയില്‍ നിന്നുള്ള പരസ്യപ്രസ്താവന ദോഷം ചെയ്‌തെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: നിര്‍ണായകമായ യുഡിഎഫ് യോഗം ഇന്നു ചേരാനിരിക്കേ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും പി.സി ജോര്‍ജിനുമെതിരെ ആഞ്ഞടിച്ച് മുസ്ലീംലീഗ്. മുന്നണിയില്‍ നിന്നുള്ള പരസ്യപ്രസ്താവന തെറ്റെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിവാദങ്ങള്‍ മാത്രമാണ്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അഴിമതിക്കെതിരെ കുരിശുയുദ്ധമെന്ന പിള്ളയുടെ അവകാശ വാദത്തില്‍ കഴമ്പില്ല. തദ്ദശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ ഈ കാര്യങ്ങള്‍ ലീഗ് വ്യക്തമാക്കുമെന്നാണ് സൂചന.

ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തെ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. യോഗത്തിന് തൊട്ടുമുമ്പ് മുസ്ലീംലീഗ് തൊടുത്തു വിട്ട ആരോപണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

Top