ശ്രീനഗര്‍: കാഷ്മീര്‍ താഴ്്‌വരയിലെ ജനങ്ങള്‍ ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ തള്ളിക്കളയുമെന്ന് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. കാഷ്മീരിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഷ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് ബിജെപി നേതാക്കള്‍ക്കു മനസിലായിട്ടുണ്ട്. കാഷ്മീരിന്റെ വികസനത്തിനു വേണ്ടി പ്രാദേശിക പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിനെ വിജയിപ്പിക്കണം. നാഷണല്‍ കോണ്‍ഫറന്‍സിനു മാത്രമെ കാഷ്മീരിന്റെ ആവശ്യങ്ങള്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഒമര്‍ പറഞ്ഞു