ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ലഭിച്ച സംഭാവനകള്‍ സംബന്ധിച്ചു ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കണക്കുകളില്‍ കൃത്രിമം. പാര്‍ട്ടി നല്‍കിയ കണക്കുകളില്‍ ഒരേ ചെക്കു നമ്പറില്‍ വ്യത്യസ്ത ഇടപാടുകള്‍ നടന്നതായാണു കാണിക്കുന്നത്. ഇതിനു പുറമേ നാലു ലക്ഷം രൂപയുടെ സംഭാവനകളുടെ ഉറവിടവും വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്കു കോര്‍പറേറ്റ് വ്യവസായികള്‍ 158 കോടി രൂപ നല്‍കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു തെരഞ്ഞെടുപ്പു കമ്മീഷനു യാഥാര്‍ഥ്യം മറച്ചു വച്ചു കണക്കു നല്‍കിയ വിവരവും പുറത്തു വന്നത്.
ഒരേ നമ്പറിലുള്ള ചെക്കില്‍ ആറ് ഇടപാടുകള്‍ നടന്നിട്ടുണ്ട്. പൂനയിലെ എടുഇസഡ് എന്ന ഓണ്‍ലൈന്‍ കമ്പനി 84 ലക്ഷം രൂപ സംഭവാന നല്‍കിയതും ജുമാന ഗുലാം വഹന്‍വതി 20 ലക്ഷം കൊടുത്തതും കാണിച്ചിരിക്കുന്നത് ഒരേ ചെക്ക് നമ്പറിലാണ്.