താനെ: ബി.ജെ.പി നുണയന്മാരുടെ പാര്‍ട്ടിയാണെന്ന് മഹാരാഷ്ട്ര നിവനിര്മ്മാണ് സേന നേതാവ് രാജ് താക്കറെ. കോണ്‍ഗ്രസ് ചെയ്യുന്ന കാര്യങ്ങള്‍ അതിനേക്കാള്‍ മോശമായി ചെയ്യുകയാണ് ബി.ജെ.പിയെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെയും രാജ് രൂക്ഷവിമര്‍ശനം നടത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മധുരം വിതരണം ചെയ്യുന്ന പോലെ വാഗ്ദാന വിതരണം നടത്തുകയാണെന്ന് രാജ് താക്കറെ പറഞ്ഞു.
വെറുതെ പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രം ചെയ്യുന്ന ബി.ജെ.പിയെ വിശ്വസിയ്ക്കാന്‍ കൊള്ളില്ല. ബി.ജെ.പി അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞുമാത്രമാണ് പാക്കേജുകളുടെ കാര്യം പറയുന്നത്. ഇവര്‍ക്ക് ജനങ്ങളോട് വോട്ട് ചോദിയ്ക്കാന്‍ നാണമില്ലേയെന്നും രാജ് താക്കറെ ചോദിച്ചു. നൂറ് ദിവസത്തിനുള്ളില്‍ വരുമെന്ന് പറഞ്ഞ അച്ഛേ ദിന് ഒന്നരവര്‍ഷമായിട്ടും കാണുന്നില്ലെന്നും രാജ് താക്കറെ പരിഹസിച്ചു.