തിരുവനന്തപുരം: അടച്ച് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയോടുള്ള വിയോജിപ്പ് തുടരുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. ഇന്നലെ രാത്രി ചേര്‍ന്ന സര്‍ക്കാര്‍ – പാര്‍ട്ടി ഏകോപന സമിതിയോഗ തീരുമാനം പത്ര സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
മദ്യ നയത്തിലെ ഈ വിയോജിപ്പ് മറ്റ് കാര്യങ്ങളില്‍ ബാധകമല്ലെന്നും ആരും എവിടേയും പുറകോട്ട് പോകില്ലെന്നും വി.എം സുധീരന് വ്യക്തമാക്കി. പത്ത് വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സുധീരന് വ്യക്തമാക്കി. പ്രതിപക്ഷ സമരങ്ങള്‍ ക്ലച്ച് പിടിക്കില്ലെന്നും സുധീരന് പറഞ്ഞു.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രിയോട് ഏകോപന സമിതി യോഗം ആവശ്യപ്പെട്ടതായും സുധീരന് പറഞ്ഞു.