ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് കേസില്‍ ബിസിസിഐയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഐപിഎല്‍ കോഴ അന്വേഷിക്കാന്‍ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്ന് കോടതി ആരാഞ്ഞു. ബിസിസിഐയുടെ സാമ്പത്തിക ഘടന വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേ സമയം ആരോപണങ്ങള്‍ നിഷേധിച്ച് എന്‍ ശ്രീനിവാസന്‍ രംഗത്തു എത്തി. ചെന്നൈയെ വാങ്ങിയത് പവാറിനോട് ചര്‍ച്ച ചെയ്ത ശേഷമെന്നും ലേലത്തില്‍ പങ്കെടുക്കാന്‍ പവാര്‍ അനുമതി നല്‍കിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.