ബിഹാറിന് 1.25 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജ് മോഡി പ്രഖ്യാപിച്ചു

പട്‌ന : നിയമസഭാതിരഞ്ഞെടുപ്പിന് മുന്നാടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ചു. ഇതിനുപുറമെ, നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ക്കായി 40,000 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് മോദി വ്യക്തമാക്കി. ബീഹാറിലെ ആറയില്‍ ദേശീയപാത പദ്ധതികള്‍ക്കുള്ള തറക്കല്ലിടല്‍ ചടങ്ങിലായിരുന്നു മോഡിയുടെ പ്രഖ്യാപനം.

നിലവിലുള്ള പദ്ധതികള്‍ക്കായി 40,000 കോടിയുടെ സഹായം പ്രഖ്യാപിച്ചത് കൂടാതെയാണ് പുതിയ സഹായം. ഇതോടെ ബീഹാറിന് 1.65 ലക്ഷം കോടി രൂപയുടെ സഹായമാണ് ലഭിക്കുക.

ബിഹാറിനായി പ്രത്യേക പദ്ധതികള്‍ നേരത്തെയും പ്രഖ്യാപിച്ചുണ്ടെങ്കിലും അവയൊന്നും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനം ഭരിച്ച വിവിധ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്ന് മോദി ആരോപിച്ചു.

Top