തിരുവനന്തപുരം: ഡല്‍ഹി കേരളാ ഹൗസില്‍ പോലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്തിമ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബീഫ് റെയ്ഡില്‍ ഡല്‍ഹി പോലീസിന്റെ നിലപാട് സംസ്ഥാനം പൂര്‍ണ്ണമായി തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡിനെ ന്യായീകരിക്കാന്‍ കഴിയില്ല. പരാതി കിട്ടിയാല്‍ ഉദ്യോഗസ്ഥരോട് അതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചെയ്യേണ്ടത്. പരാതിയുടെ വിശ്വാസ്യത പോലും പരിശോധിച്ചില്ല. ഡല്‍ഹി പോലീസിന്റെ നടപടി ഫെഡറല്‍ സംവിധാനത്തിന് ആഘാതമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിയമം എല്ലാവര്‍ക്കും ബാധകമാണ്. ഡല്‍ഹിയില്‍ പശുവിറച്ചി വിതരണം ചെയ്യരുതെന്ന നിയമം കേരളം പാലിക്കുന്നുണ്ട്. ജനങ്ങളില്‍ ഭീതി ജനിപ്പിക്കാനാണ് ഡല്‍ഹി പോലീസിന്റെ ഇത്തരം നടപടികളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.