പാട്‌ന: ബിഹാറില്‍ ജെഡി(യു) പാര്‍ട്ടി എം.എല്‍എമാരുടെ യോഗം നാളെ ചേരും. മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ രാജിയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവാണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, നിയമസഭാ സാമാജികരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്ന് മാഞ്ചിയോട് അടുപ്പമുള്ള മന്ത്രി മഹാചന്ദ്ര സിങ്ങും വിമതനായ ജ്ഞാനേന്ദ്ര സിങ്ങും അറിയിച്ചു. ശരദ് യാദവിനെ വെല്ലുവിളിക്കാനുള്ള മാഞ്ചിയുടെ ശ്രമമാണിതെന്ന സൂചനയാണ് ഇതുവഴി നല്‍കുന്നത്.
രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയാണെങ്കില്‍ നിയമസഭയെ പിരിച്ചുവിടാന്‍ മാഞ്ചി ശുപാര്‍ശ ചെയ്യുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പുണ്ടായാല്‍ എംഎല്‍എമാരില്‍ ഒരു വിഭാഗം മാഞ്ചിയെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് വിലയിരുത്തല്‍.