പാറ്റ്‌ന: ഉത്തര്‍പ്രദേശില്‍ പികെയ്ക്ക് വിനോദനികുതി ഒഴിവാക്കിയതിന് പിന്നാലെ ബിഹാര്‍ സര്‍ക്കാരും പികെയുടെ വിനോദ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ വ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണ് പിയെയുടെ വിനോദ നികുതിയില്‍ ഇളവു വരുത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി പ്രഖ്യാപിച്ചത്. മതത്തിന്റെ പേരില്‍ വ്യാപകമായി നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടുകയാണ് ചിത്രം ചെയ്യുന്നത്.
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. സിനിമയില്‍ ദേവീദേവന്മാരെ പരിഹസിക്കുന്നെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഹിന്ദു സംഘടനകള്‍ രാജ്യ വ്യാപകമായി നടത്തിയ പ്രതിഷേധത്തിനിടയില്‍ നിരവധി തീയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.