പാറ്റ്‌ന: ബിഹാറില്‍ നാല് ജെഡിയു എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത നാല് റിബലുകളെയാണ് അയോഗ്യരാക്കിയത്. അജിത് കുമാര്‍, രാജു സിങ്, സുരേഷ് ചഞ്ചല്‍, പൂനം ദേവി എന്നിവര്‍ക്കെതിരെയാണ് നടപടി. സ്പീക്കറുടെ നടപടിക്കെതിരെ പാറ്റ്‌ന ഹൈക്കോടതിയെ സമീപിക്കുമെന്ന് നടപടിക്ക് വിധേയരായവര്‍ പറഞ്ഞു.