ബുക്കിങില്‍ ചരിത്രം സൃഷ്ടിച്ച് റിനോ ക്വിഡ് മുന്നേറുന്നു

സ്ത്രീകളെയും യുവാക്കളെയും വന്‍തോതില്‍ ആകര്‍ഷിച്ച് റിനോ ക്വിഡ് മുന്നേറുന്നു. വിപണിയില്‍ ലോഞ്ച് ചെയ്ത് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ 25,000 ബുക്കിങ്ങാണ് ക്വിഡ് നേടിയിരിക്കുന്നത്.

ഇതില്‍ 40 ശതമാനം പേരും 28 വയസ്സിനു താഴെ പ്രായമുള്ളവരാണ്. 15 ശതമാനത്തോളം പേര്‍ സ്ത്രീ ഉപഭോക്താക്കളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 3000 കോടി രൂപയോളം ചെലവിട്ടാണ് ക്വിഡ് ഹാച്ച്ബാക്ക് വികസിപ്പിച്ചെടുത്തത്. മാരുതി ആള്‍ട്ടോ തുടങ്ങിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കാണ് ഈ വാഹനം വരുന്നത്.

800 സിസി ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനാണ് ക്വിഡിലുള്ളത്. ഈ 3 സിലിണ്ടര്‍ എന്‍ജിന്‍ 57 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 74 എന്‍എം ആണ് ടോര്‍ക്ക്. ഒരു 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു. ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ക്വിഡ് ഹാച്ച്ബാക്കിന്റെ പെട്രോള്‍ എന്‍ജിന്‍. സെഗ്മെന്റില്‍ മികച്ചൊരു മൈലേജ് നിരക്കാണിത് എന്നു പറയാം.

Top