ഡല്‍ഹി: രാജ്യത്തെ ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും ബുധനാഴ്ച പണിമുടക്കിലേക്ക്. സേവന, വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യത്തെ തുടര്‍ന്നാണ് പണിമുടക്ക്.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, വിദേശ ബാങ്കുകളിലെ 10 ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ അണിചേരുന്നത്. നിലവിലുള്ള ഉഭയകക്ഷി സേവന, വേതന കരാറിന്റെ കാലാവധി ഒക്ടോബറിലാണ് അവസാനിച്ചത്. പിന്നീട് ഇത് പുതുക്കുന്ന കാര്യത്തില്‍ നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതേതുടര്‍ന്നാണ് പണിമുടക്കിലേയ്ക്ക് നീങ്ങാന്‍ സംഘടനകള്‍ തീരുമാനിച്ചത്.