ഇന്ത്യയിലെ സൂപ്പര്‍ ബൈക്ക് വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനൊരുങ്ങുകയാണ് ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ബെനെല്ലി. ഡിഎസ്‌ക്കെ ഗ്രൂപ്പുമായി ചേര്‍ന്നാണ് ബെനെല്ലി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 300 സിസി 1100 സിസി ശ്രേണിയിലുള്ള ബൈക്കുകളാകും ബെനെല്ലി രാജ്യത്തെ വിപണിയില്‍ എത്തിക്കുക.
ബ്രാന്‍ഡ് ലോഞ്ചിങ്ങില്‍ അഞ്ചു ബൈക്കുകളാണ് ബെനെല്ലി അവതരിപ്പിച്ചിരിക്കുന്നത്. ബിഎന്‍ 302, ബിഎന്‍ 600 ജിടി, ജിഎന്‍ 600 ആര്‍, ടിഎന്‍ടി 899, ടിഎന്‍ടി 1130ആര്‍ എന്നിവയവണ് കമ്പനി നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിഎന്‍ 600 ജിടി, ജിഎന്‍ 600 ആര്‍ എന്നിവ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ലൈന്‍4, 600 സിസി ബൈക്കുകളാണ്.
1911ല്‍ സ്ഥാപിതമായ ബെനെല്ലി ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളില്‍ ഒന്നാണ്. ട്രയാംഫ്, ഹാര്‍ലെ, കവാസാക്കി, ഹോണ്ട, യമഹ എന്നിവയുടെ സൂപ്പര്‍ ബൈക്കുകളോട് മല്‍സരിക്കാനാണ് ബെനെല്ലി എത്തുന്നത്.