ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ബ്രാന്‍ഡ് അംബാസിഡറായി മാധുരി ദീക്ഷിത്

ന്യൂഡല്‍ഹി: ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ബ്രാന്‍ഡ് അംബാസിഡറായി മാധുരി ദീക്ഷിത് ചുമതലയേല്‍ക്കും. പെണ്‍കുട്ടികളുടെ ജനനാനുപാതം കൂട്ടുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഹരിയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ജനുവരി 22-ന് ഉത്ഘാടനം ചെയ്യുന്നത്.

പെണ്‍കുട്ടികളുടെ ജനന അനുപാതം കൂട്ടുന്നതിനും പഠന സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്ന പദ്ധതി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 100 ജില്ലകളിലാണ് നടപാക്കുന്നത്. പദ്ധതിയുടെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി മാധുരി ട്വിറ്ററില്‍ കൂടി അറിയിച്ചു.

Top