ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമായി തീര്‍ന്ന യമഹ വൈ.സി.എഫ് ആര്‍15 ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിക്കുകയാണ് യമഹ. സ്ട്രീക്കിംഗ് സിയാന്‍ സ്‌പെഷ്യല്‍ എഡിഷന്‍ എന്ന് പേരിട്ടാണ് വിപണിയില്‍ എത്തിക്കുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ബൈക്ക് പ്രേമികളെ കൈയിലെടുക്കന്നതാണ് രൂപകല്പന.
ലുക്ക്, സ്‌റ്റൈല്‍, മികച്ച ബ്രേക്കിംഗ് സംവിധാനം, സാങ്കേതികവിദ്യ, ഉയര്‍ന്ന നിര്‍മ്മാണ നിലവാരം, സ്‌പോര്‍ട്ടി റൈഡിംഗ് രൂപകല്‌ന എന്നിവ സ്‌പെഷ്യല്‍ എഡിഷന്റെ എടുത്തു പറയേണ്ട മികവുകളാണ്. സീറ്റ് അല്പം ഇടുങ്ങിയത് പോലെ താഴ്ത്തി സജ്ജീകരിച്ചിരിക്കുന്നത് രൂപകല്പനയില്‍ വന്ന ചെറിയ പാളിച്ചയാണെന്ന് വിലയിരുത്താം.
8500 ആര്‍.പി.എമ്മില്‍ 16.8 ബി.എച്ച്.പി കരുത്തും 7500 ആര്‍.പി.എമ്മില്‍ 15 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള 149.8 സി.സി എന്‍ജിനാണുള്ളത്. ആറ് ഗിയറുകളുണ്ട്.
ലിറ്ററിന് 32 മുതല്‍ 42 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം. മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗം. ഇന്ധനടാങ്കില്‍ 12 ലിറ്റര്‍ പെട്രോള്‍ നിറയും. ബൈക്കിന് പ്രതീക്ഷിക്കുന്ന വില 1,17,260 രൂപ.