ബോകോ ഹറാം തട്ടിക്കൊണ്ടു പോയ 158 ബന്ധികളെ വിട്ടയച്ചു

ലാഗോസ്: നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയിലെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 158 പേരെ ബോക്കോ ഹറാം തീവ്രവാദികള്‍ വിട്ടയച്ചു. മൂന്ന് ആഴ്ചയായി തീവ്രവാദികളുടെ തടവിലായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെയാണ് മോചിപ്പിച്ചതെന്ന് സുരക്ഷാ കമ്മീഷണര്‍ അഹമ്മദ് ഗോനൂരി പറഞ്ഞു.

യോബിലെ കടാരകോ ഗ്രാമത്തില്‍ നിന്നുള്ള മോചിതര്‍ അവരുടെ ബന്ധുക്കളുടെ സമീപമെത്തിയെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളുടെ മാനസികാഘാകാതം പരിഹരിക്കാന്‍ സര്‍ക്കാര്‍ സൈക്കോളജിക്കല്‍ തെറാപ്പി നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളടക്കം ആയിരക്കണക്കിന് പേര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നൈജീരിയയില്‍ ബോക്കോ ഹറാം അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Top