ബോക്കോ ഹറാം തീവ്രവാദികള്‍ തടവിലാക്കിയ ഗ്രാമവാസികളെ മോചിപ്പിച്ചു

കാനോ: നൈജീരിയയില്‍ ബോക്കോ ഹറാം തടവിലാക്കിയ 192 ഗ്രാമവാസികളെ മോചിപ്പിച്ചു. ഇവരെ മോചിപ്പിച്ചതായി നൈജീരിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വടക്കുകിഴക്കന്‍ നൈജീരിയന്‍ സംസ്ഥാനം യോബെയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.

ജനുവരി ആറിന് സംസ്ഥാന തലസ്ഥാനമായ ദമാതുരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കറ്റാര്‍ക്കോയില്‍ നിന്നാണ് 218 സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ തീവ്രവാദികള്‍ തടങ്കലിലാക്കിയത്.

ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ 25 പുരുഷന്മാരെ കൊലപ്പെടുത്തുകയും നിരവധി വീടുകള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു.

Top