ലോക ബോക്‌സ് ഓഫിസില്‍ ചരിത്രം കുറിച്ച് ജുറാസിക് വേള്‍ഡ്. ജുറാസിക് ചിത്രങ്ങളുടെ ശ്രേണിയിലെ നാലാമത്തെ ചിത്രം ആദ്യവാര കളക്ഷനില്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ടു. 511.8 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 3279 കോടി ഇന്ത്യന്‍ രൂപ) കളക്ഷനാണ് ചിത്രം ആദ്യവാരം നേടിയത്. ആദ്യവാരത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തേയും വലിയ കളക്ഷനാണിത്.
ജനിതകസാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത പുതിയ ദിനോസറാണ് ജുറാസിക് വേള്‍ഡിലെ വില്ലന്‍. വിഷ്വല്‍ ഇഫക്ട്‌സില്‍ വിപ്ലവം തീര്‍ത്താണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
കോളിന്‍ ട്രെവോറൊ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ക്രിസ് പ്രാട്ട്, ബ്രൈസ് ദല്ലാസ് ഹൊവാഡ്, വിന്‍സെന്റ് ഡി ഒനൊഫ്രിയോ, ടൈ സിപ്കിന്‍സ്, നിക്ക് റോബിന്‍സണ്‍, ഒമര്‍ സൈ, ബിഡി വോങ് എന്നിവരാണ് മുഖ്യവേഷത്തില്‍. ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
150 മില്യണ്‍ ഡോളര്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സ് ആണ് എല്ലാതരത്തിലും പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയ ചിത്രത്തിന്റെ വിതരണക്കാര്‍.