ഗോഹട്ടി: ബോഡോ തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് 79 ആദിവാസികള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ആസാമില്‍ ഇന്ന് ബന്ദ്. ആസാം ടീ ട്രൈബ്സ് സ്റ്റുഡന്റ് അസോസിയേഷനാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സോണിത്പുര്‍, കൊക്രജാര്‍ ജില്ലകളിലെ ആദിവാസികള്‍ക്കു നേരെ ബോഡോ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്. രണ്ടു ജില്ലകളിലെ നാലു സ്ഥലങ്ങളിലായി നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോംഗ്ബിജിത്) വിഭാഗമാണ് ആക്രമണം നടത്തിയത്.