ബോളിവുഡിലെ മുന്‍ നിര നായികമാരിലേക്ക് കങ്കണാ റാണത്തിനെ പരിഗണിക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റവും വിലയേറിയ താരം അവരാണെന്ന് ആരും പറയും. ക്വീന്‍, തനു വെഡ്‌സ് മനു എന്നിവയുടെ വിജയത്തിന് ശേഷം കങ്കണ ഓരോ ചിത്രത്തിനും വാങ്ങുന്നത് 11 കോടിയാണെന്നാണ് വിവരം.
ഇമ്രാന്‍ഖാനൊപ്പം ചെയ്യുന്ന പുതിയചിത്രം, കട്ടി ബട്ടിയുടെ പ്രചരണ പരിപാടിക്കായി എത്തിയതാരം ഇക്കാര്യം സമ്മതിക്കുകയും ഇത്രയും പ്രതിഫലം ചോദിക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷമായി ചെയ്യുന്ന തരം സിനിമകളും കഥാപാത്രങ്ങളും വിലയിരുത്താനായിരുന്നു ചോദ്യത്തിന് താരത്തിന്റെ പ്രതികരണം.
അഭിനയമികവും സൗന്ദര്യവും ഒത്തിണങ്ങിയ കങ്കണ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി എന്തു സാഹസവും ചെയ്യാന്‍ കാണിക്കുന്ന ധൈര്യവുമാണ് താരത്തെ വേറിട്ടു നിര്‍ത്തുന്നത്. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി കട്ടി ബട്ടി സെപ്തംബര്‍ 18 നാണ് റിലീസ് ചെയ്യുന്നത്.