ബോളിവുഡ് കല്യാണ തിരക്കിലാണ്. മൂന്നു പ്രമുഖ താരങ്ങളാണ് ഈ വര്‍ഷം വിവാഹിതരാകുന്നത്. ഈ താര വിവാഹത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, സുശാന്ത് സിങ് എന്നീ താരങ്ങളാണ് വിവാഹിതരാകുന്നത്.
ജൂണ്‍ പത്തിനാണ് ഷാഹിദ് കപൂറിന്റെ വിവാഹം. ഡല്‍ഹി സ്വദേശിനി മിറ രാജ്പുതാണ് വധു. ഇസ്താംപൂളിലോ ഗ്രീസിലോ വച്ചാകും വിവാഹം.
സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത രണ്‍ബീര്‍ – കത്രീന വിവാഹവും ഈ വര്‍ഷമുണ്ടാകുമെന്നാണ് ഇപ്പോഴുള്ള വിവരങ്ങള്‍. നവംബറിലാണ് ഇവരുടെ വിവാഹമെന്നാണ് ബോളിവുഡിലെ സംസാരം. പ്രണയവാര്‍ത്ത അംഗീകരിച്ച് രണ്‍ബീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവാഹം ആറു വര്‍ഷം മുമ്പ് നിശ്ചയിച്ചതാണെന്നും രണ്‍ബീര്‍ പറഞ്ഞു.
സുശാന്ത് സിങ് രജപുതും ഈ വര്‍ഷം വിവാഹിതനാകുന്നുണ്ട്. നടി അംഗിത ലോഖഡെയാണ് വധു. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
സിനിമാ നിര്‍മ്മാതാവ് അഭിഷേക് കപൂറിന്റെ വിവാഹം മെയിലായിരിക്കും. പ്രഗ്യയാണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.