ബോളിവുഡില്‍ വന്‍ തരംഗം സൃഷ്ടിച്ച എബിസിഡി (എനി ബഡി കാന്‍ ഡാന്‍സിന്റെ) രണ്ടാം ഭാഗം എത്തുന്നു. ഡിസ്നിയും യുടിവിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന് പ്രശസ്ത കൊറിയോഗ്രാഫര്‍ റെമോ ഡിസൂസയാണ്.
പ്രഭുദേവ, വരുണ്‍ ധവാന്, ശ്രദ്ധാ കപൂര്‍ തുടങ്ങിയവരാണ് താരങ്ങള്‍. ജൂണ്‍ 19നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.