പൂനെ: ബോളിവുഡ് നടന്‍ ദേവന്‍ വര്‍മ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് പൂനയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് യേര്‍വാദ ശ്മശാനത്തില്‍ നടക്കും. വൃക്കസംബന്ധമായ അസുഖത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു വര്‍മ.
ഹാസ്യനടനായി വേഷമിട്ടതിന് പുറമെ സംവിധായകനും നിര്‍മാതാവുമായി ബോളിവുഡില്‍ അദ്ദേഹം നിലയുറപ്പിച്ചിരുന്നു. വര്‍മ സംവിധാനം ചെയ്ത ഗുല്‍സാര്‍ ബോളിവുഡിലെ മികച്ച ഹാസ്യസിനിമകളിലൊന്നായാണ് പരിഗണിക്കുന്നത്.
വര്‍മ അങ്കൂര്‍, ഗോല്‍മാല്‍, ചോരി മേരാ കാം, അന്‍ഡാസ് അപനാ അപനാ, ബിസ്മില്ല, ദില്‍ തോ പാഗല്‍ ഹേ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചോരി മേരാ കാം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും വര്‍മയ്ക്ക് ലഭിച്ചു.
2003 ല്‍ പുറത്തിറങ്ങിയ കല്‍ക്കട്ട മെയില്‍ എന്ന ചിത്രത്തിലാണ് അവസാനമായി വര്‍മ അഭിനയിച്ചത്. നടന്‍ അശോക് കുമാറിന്റെ ഇളയ മകള്‍ രൂപ ഗാംഗുലിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.