ബ്രിട്ടനില്‍ വാട്ട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം നിരോധിക്കാന്‍ നിയമം വരുന്നു?

ലണ്ടന്‍: വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ് തുടങ്ങിയ മൊബൈല്‍ സന്ദേശ ആപ്ലികേഷനുകള്‍ നിരോധിക്കാന്‍ ബ്രിട്ടന്‍ നിയമം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തില്‍ വിവര കൈമാറ്റത്തിന് ഈ ആപ്ലികേഷനുകളാണ് ഉപയോഗിച്ചത് എന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് ഈ നീക്കം എന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഒരു പ്രഭാഷണത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വാട്ട്‌സ് ആപ്പ് പോലുള്ള ആപ്ലികേഷന്‍ നിയന്ത്രിക്കാനുള്ള നിയമം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികള്‍ക്ക് ഇത്തരം ആപ്ലികേഷനുകള്‍ സുരക്ഷിതമായ സ്ഥാനമാണെന്ന് കാമറൂണ്‍ ലണ്ടനില്‍ പറഞ്ഞു.

പുതിയ നിയമം പാസാക്കിയാല്‍ ഇത്തരം ആപ്ലികേഷനുകളിലെ സ്വകാര്യ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ ബ്രിട്ടീഷ് സുരക്ഷ ഏജന്‍സികള്‍ക്ക് അധികാരം കിട്ടും എന്നാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമം നിലവില്‍ വന്നാല്‍ ഐമെസേജ്, വാട്ട്‌സ് ആപ്പ്, സ്‌നാപ് ചാറ്റ് എന്നിവയുടെ പ്രവര്‍ത്തനം ബ്രിട്ടനില്‍ നിലയ്ക്കും.

Top