ബ്രിയോയ്ക്ക് പകരക്കാരന്‍ 2017ല്‍ വിപണിയിലെത്തുമെന്ന് ഹോണ്ട

ബ്രിയോ ഹാച്ച്ബാക്കിനു പകരമായി ഒരു മോഡല്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഹോണ്ട ആരംഭിച്ചു. 2017 ല്‍ വിപണിയിലെത്തുന്ന കോംപാക്ട് കാറിന് പുതിയ പേരും പ്രതീക്ഷിക്കാം.

2011 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ബ്രിയോയ്ക്ക് വേണ്ടത്ര വിജയം നേടാനായില്ല. ചെറിയ ലഗേജ് സ്‌പേസും നിലവാരം കുറഞ്ഞ ഇന്റീരിയറിനും താരതമ്യേന ഉയര്‍ന്ന വിലയുമെല്ലാം ബ്രിയോയുടെ പരാജയത്തിനു കാരണമായി.

പുതിയ ഹാച്ച്ബാക്കിന് ബ്രിയോയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെങ്കിലും പുത്തനായിരിക്കും ബോഡി ഷെല്ലും ഇന്റീരിയറും. നിലിവിലുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ പുതിയതായി നിര്‍മിക്കുന്ന 1.1 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും ഹോണ്ടയുടെ പുതിയ കോംപാക്ട് കാറിനുണ്ടാകും.

Top