ബ്രൂസ്ലീയുടെ അഫ്ഗാനിലെ അപരന്‍

ഒരാളെപ്പോലെ ഒന്‍പതു പേര്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ആയോധന കലയുടെ അധിപന്‍ ബ്രൂസ്ലിക്ക് ഇതാ ഒരപരന്‍ രംഗത്ത് എത്തിയിരിക്കുന്നു. അഫ്ഗാനിസ്ഥാനിലാണ് ബ്രൂസ്ലിയുടെ അപരനുള്ളത്. രൂപത്തില്‍ മാത്രമല്ല ഇയാള്‍ ബ്രൂസ്ലിയോട് സാദൃശ്യം പുലര്‍ത്തുന്നത്. ആയോധന കലയിലും ഇയാള്‍ ബ്രൂസ്ലിയെപ്പോലെ വിദഗ്ധനാണ്. അബാസ് അലിസാഡയെന്നാണ് ഈ യുവാവിന്റെ പേര്. ഇരുപതുകാരനായ അബാസ് അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സ്വദേശിയാണ്.
അബാസിന്റെ അഭ്യാസ മുറകളും ശരീര പ്രകൃതവുമൊക്കെ ബ്രൂസിലിയെ ഓര്‍മിപ്പിക്കും.
എന്റെ രാജ്യത്തെ വലിയ ചാംപ്യനായി എനിക്ക് മാറണം.
ഒരു ഹോളിവുഡ് സൂപ്പര്‍താരവുമാകണം അബാസ് പറയുന്നു. കലാപവും രക്തചൊരിച്ചിലും മാത്രമുള്ള നാടാണ് അബാസിന്റെത്. ഈ അവസ്ഥയില്‍ അദ്ദേഹം ദുഖിതനുമാണ്. എന്നാല്‍ പലപ്പോഴും തന്റെ നാടിന്റെ അവസ്ഥ പ്രചോദിപ്പിക്കുന്നുവെന്ന് അബാസ് പറയുന്നു. അഫ്ഗാനില്‍ നിന്ന് എപ്പോഴും കേള്‍ക്കുന്നത് യുദ്ധത്തിന്റെ ദുഖിപ്പിക്കുന്ന വാര്‍ത്തകളാണ്. ആ വാര്‍ത്തകള്‍ക്കിടയില്‍ എന്റെ പേരില്‍ ചില നല്ല കാര്യങ്ങള്‍ കേള്‍ക്കുന്നു, സന്തോഷമുണ്ട് അമബാസ് കൂട്ടിച്ചേര്‍ത്തു. ബ്രൂസ്ലിയോട് 70 ശതമാനം സാമ്യം അബ്ബാസിനുണ്ടെന്ന് വിദഗ്ധരും പറയുന്നു. ബ്രൂസിലിയെ അനുസ്മരിപ്പിക്കുന്ന സ്റ്റണ്ടുകള്‍ ചെയ്യുകയും അതു പോലുള്ള വേഷം ധരിക്കുകയും ചെയ്യുന്നത് അബ്ബാസിന്റെ പ്രത്യേകതയാണ്. ഹെയര്‍ സ്‌റ്റൈലും ബ്രൂസ്ലിയുടേതു പോലെ തന്നെ. ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന അപരനാമം ബ്രൂസ് ഹസാരെ എന്നാണ്. അബ്ബാസ് ഓണ്‍ ലൈനില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകളും ഫോട്ടൊകളും കണ്ട് എല്ലാവരും അമ്പരന്നിരിക്കുന്നു. ബ്രൂസ്ലിയുടെ സിനിമകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചുമാണ് അബ്ബാസ് ഈ രീതികളെല്ലാം പഠിച്ചെടുത്തത്. കാബൂളിലെ വുഷു ചാംപ്യന്‍ കൂടിയാണ് അബ്ബാസ്. ഒന്‍പത് സഹോദരങ്ങളാണ് ഇയാള്‍ക്കുള്ളത്.

Top