ബ്ലാക്ക്‌ബെറി ആന്‍ഡ്രോയ്ഡ് ഫോണായ പ്രിവിന്റെ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണായ ‘ബ്ലാക്ക്‌ബെറി പ്രിവ്’ ബ്ലാക്ക്‌ബെറി ലഭ്യമാക്കിയിരിക്കുന്ന വെബ്‌സൈറ്റ് വഴി പ്രീ-രജിസ്റ്റര്‍ ചെയ്യാം. http://ca.blackberry.com/smartphones/blackberrypriv/preregister.html എന്ന ലിങ്കില്‍ നിന്നും ഫോണിന്റെ പ്രീബുക്കിംഗ് നടത്താവുന്നതാണ്.

തങ്ങളുടെ ഫോണ്‍ വിപണിയുടെ ഭാവി തന്നെ നിര്‍ണ്ണയിക്കപ്പെടാവുന്ന ഒരു ഉല്പന്നമായാണ് ‘ബ്ലാക്ക്‌ബെറി പ്രിവ്’നെ കമ്പനി തന്നെ വിലയിരുത്തുന്നത്.

കനേഡിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക്‌ബെറിയുടെ ആദ്യ ആന്‍ഡ്രോയിഡ്അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണാണിത്. പ്രീ-രജിസ്‌ട്രേഷന് ലഭ്യമാക്കിയിരിക്കുന്ന പേജില്‍ തന്നെ ഈ സ്മാര്‍ട്ട്‌ഫോണിന്റെ ചില സവിശേഷതകളും, സ്‌പെസിഫിക്കേഷനുകളും നല്‍കിയിട്ടുണ്ടെങ്കിലും ഫോണ്‍ പുറത്തുവരുന്ന തീയതി ഇപ്പോഴും രഹസ്യമാണ്.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണിനു പിന്നില്‍ ഒളിച്ചിരിക്കുന്ന ‘സ്മാര്‍ട്ട്‌സ്ലൈഡ്’ കീബോര്‍ഡുമായാണ് പ്രിവ് എത്തുന്നത്.

1440 × 2560 പിക്‌സല്‍ റസലൂഷന്‍ നല്‍കുന്ന 5.4 ഇഞ്ച് ഡ്യുവല്‍കര്‍വ്ഡ് ഡിസ്‌പ്ലേ, 3410 എം.എ.എച്ച് ബാറ്ററി, ടച്ച് & സ്ലൈഡിംഗ് കീബോര്‍ഡുകള്‍, SchneiderKreuznach സര്‍ട്ടിഫൈഡ് ക്യാമറ, ഒപ്പം അസാധാരണമായ ഗുണമേന്മയുള്ള ഓഡിയോ എന്നീ സൗകര്യങ്ങളുമായെത്തുന്ന പ്രിവ് ഹെക്‌സാ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്, 3 ജിബി റാമുമായെത്തുന്ന ഫോണിന് 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട്.

Top